‘ആര്‍ആര്‍ആര്‍’ ക്ളൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു; ചിത്രം പങ്ക് വച്ച് രാജമൗലി

By Team Member, Malabar News
RRR
Ajwa Travels

ബാഹുബലിക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആര്‍ആര്‍ആര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഒക്‌ടോബറിലാണ് വീണ്ടും ആരംഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ് ചിത്രീകരണം ആരംഭിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്.

രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍ എന്നറിയപ്പെടുന്ന ‘രൗദ്രം രണം രുധിരം’. രാം ചരണും ജൂനിയര്‍ എന്‍ടിആറും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന സ്‌റ്റില്‍ പങ്കുവച്ചാണ് രാജമൗലി ക്‌ളൈമാക്‌സ് ചിത്രീകരണം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണെങ്കിലും അവര്‍ തമ്മിൽ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ കഥ എങ്ങനെയാകുമെന്നാണ് ചിത്രം സംസാരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണെന്നും രാജമൗലി വ്യക്‌തമാക്കി. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also : റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്; ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE