ഒടുവിൽ പ്രഖ്യാപനമായി; ‘ആര്‍ആര്‍ആര്‍’ റിലീസ് ജനുവരിയിൽ

By Staff Reporter, Malabar News
RRR Movie-release
Ajwa Travels

രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 7നാണ് ചിത്രത്തിന്റ റിലീസ്. സീ 5, നെറ്റ്ഫ്ളിക്‌സ്, സ്‌റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ഈ ബിഗ് ബജറ്റ് ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടിയാണ് നേടിയത്. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം.

‘രുധിരം, രൗദ്രം, രണം’ എന്നാണ് ‘ആര്‍ആര്‍ആര്‍’ എന്ന പേര് അർഥമാക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത് അണിയിച്ചൊരുക്കിയ ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ജൂനിയര്‍ എന്‍ടിആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ‘സീത’ എന്നാണ് ആലിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്‌റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്‌ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.

Most Read: മികച്ച വാക്‌സിനേഷന്‍ ഡ്രൈവ്; കേരളത്തിന് ഇന്ത്യാ ടുഡേ ഹെല്‍ത്ത്ഗിരി അവാര്‍ഡ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE