‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്

By Staff Reporter, Malabar News
prabhas-Salaar movie
'സലാറി'ൽ പ്രഭാസ്
Ajwa Travels

കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘സലാറി’ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രഭാസ് നായകനാകുന്ന സിനിമയുടെ പൂജ നാളെ ഹൈദരാബാദില്‍ വെച്ച് നടക്കും. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘സലാര്‍’ ടീം അംഗങ്ങള്‍ക്ക് പുറമെ തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരും പൂജാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സംവിധായകന്‍ എസ്എസ് രാജമൗലി, നടന്‍ യഷ് എന്നിവര്‍ വിശിഷ്‌ടാതിഥികള്‍ ആയി പങ്കെടുക്കുന്ന ചടങ്ങില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്‌നാരായണന്‍ സിഎന്‍ ഉം സംബന്ധിക്കും

ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ സ്‌റ്റാര്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേര് ഇതുവരെയും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഹോംബാലെ ഫിലിംസ് ആണ് സലാര്‍ ഒരുക്കുന്നത്.

‘കമാന്‍ഡര്‍ ഇന്‍ ചീഫ്’ എന്നാണ് ‘സലാര്‍’ എന്ന പദത്തിന്റെ അര്‍ഥം. ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ലുക്കിലാകും സലാറില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആരാധകര്‍ക്ക് തന്റെ പുതിയ അവതാരം വെളിപ്പെടുത്തുന്നതില്‍ ഏറെ ആവേശഭരിതനാണ് എന്ന് പ്രഭാസും പ്രതികരിച്ചിരുന്നു.

Read Also: ‘ലവ്’ തീയേറ്ററുകളിലേക്ക്; ഈ മാസം 29ന് റിലീസ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE