കാക്കിയിൽ മാസ് കാണിച്ച് ദുൽഖർ; ‘സെല്യൂട്ടിന്റെ’ ഫസ്‌റ്റ് ലുക്ക് എത്തി

By Staff Reporter, Malabar News
salute movie
Ajwa Travels

റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫ്‌സറ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്ന പോസ്‌റ്റര്‍ ദുല്‍ഖർ തന്നെയാണ് പങ്കുവെച്ചത്. ‘സെല്യൂട്ട്‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായികയായി എത്തുന്നത്.

പോസ്‌റ്ററില്‍ പോലീസ് വേഷത്തിലാണ് ദുൽഖർ. ബുള്ളറ്റിന് പുറത്തിരിക്കുന്ന ദുല്‍ഖറിന്റെ ചിത്രമുള്ള പോസ്‌റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘പുതിയ ചിത്രമായ ‘സെല്യൂട്ടി’ലെ എന്റെ റോൾ നിങ്ങള്‍ക്ക് മുമ്പില്‍ പങ്കുവെക്കുന്നു’ എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ പോസ്‌റ്റർ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഭാഗമായ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും താരം ആശംസകളും നേരുന്നുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പങ്കുവെച്ചുള്ള പോസ്‌റ്റര്‍ കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. ഈ ബുള്ളറ്റ് ഇവിടെ പാര്‍ക്ക് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ പോസ്‌റ്റർ പുറത്തുവിട്ടത്.

ബോബി-സഞ്‌ജയ്‌യുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് അസ്‌ലം പുരയില്‍ ആണ്. സന്തോഷ് നാരായണൻ ഈണം പകരുന്ന ‘സെല്യൂട്ടി’ന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്.

Read Also: സംസ്‌ഥാനത്ത് 48,960 ഡോസ് വാക്‌സിൻ കൂടിയെത്തി

ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലത്ത് പുരോഗമിക്കുകയാണ്. കൊല്ലം, തിരുനനന്തപുരം, കാസര്‍ഗോഡ്, ഡെല്‍ഹി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. മനോജ് കെ ജയന്‍, ലക്ഷ്‌മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത്. കാജള്‍ അഗര്‍വാള്‍, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രമായ ‘കുറുപ്പാ’ണ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം.

Read Also: സെക്കന്‍ഡ് ഷോക്ക് അനുമതി; തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE