സെക്കന്‍ഡ് ഷോക്ക് അനുമതി; തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്

By Desk Reporter, Malabar News
Theatre
Ajwa Travels

തിരുവനന്തപുരം: തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് നൽകി ഉത്തരവായി. സെക്കന്‍ഡ് ഷോക്ക് അനുമതി നല്‍കി. നിർമാതാക്കൾ സർക്കാരിനെ സമീപിച്ചതോടെയാണ് നടപടി. ഇതോടെ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്‌റ്റ്’ വ്യാഴാഴ്‌ച തന്നെ തിയേറ്ററിലെത്തും.

മറ്റു മേഖലകളിൽ എന്നപോലെ സിനിമാ മേഖലയിലും കോവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. വൈറസ് വ്യാപനം കണക്കിലെടുത്തു സെക്കന്‍ഡ് ഷോക്ക് അനുമതി നൽകാത്തതും തിരിച്ചടിയായി.

ഇതോടെ കഴിഞ്ഞയാഴ്‌ച പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്‌തിരുന്നില്ല. കൂടാതെ റിലീസുകള്‍ മാറ്റിവെക്കുകയും ചെയ്‌തിരുന്നു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ വലിയ വരുമാന നഷ്‌ടം ഉണ്ടാകുന്നതിനാല്‍ തിയേറ്ററുകള്‍ അടച്ചിടുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ഇതര ഭാഷാ ചിത്രങ്ങള്‍ മാത്രമായിരുന്നു നിലവിൽ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്‌തിരുന്നില്ല.

ഇതേ തുടര്‍ന്ന് നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇളവ് അനുവദിച്ചത്.

Also Read:  എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE