പാലക്കാട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വീണ്ടും തുറന്നടിച്ച് സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാര്യർ ആഞ്ഞടിച്ചു. ഏത് തിരഞ്ഞെടുപ്പ് വന്നാലും സി കൃഷ്‌ണകുമാറിനെ സ്‌ഥാനാർഥിയാക്കുന്നതാണ് പാലക്കാട്ട് ബിജെപിക്ക് തിരിച്ചടിയായതെന്നും സന്ദീപ് വിമർശിച്ചു.
”സന്ദീപ് ഒന്നുമല്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവരുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി. പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവെക്കാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല.
സി കൃഷ്‌ണകുമാർ സ്‌ഥാനാർഥി ആയതുകൊണ്ടാണ് തിരിച്ചടിയുണ്ടായത്. ഏത് തിരഞ്ഞെടുപ്പ് നടന്നാലും കൃഷ്‌ണകുമാറാണ് സ്‌ഥാനാർഥി. മാരാർജി ഭവനിൽ നിന്ന് സുരേന്ദ്രനെയും സംഘത്തെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കും”- സന്ദീപ് വാര്യർ പറഞ്ഞു. ബിജെപിയിലെ പ്രശ്‌നങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’