‘സംസ്‌കൃത് ഒടിടി’ ; ലോക സംസ്‌കൃത ദിനമായ ഓഗസ്‌റ്റ് 22ന് ആരംഭിക്കും

By PR Sumeran, Special Correspondent
  • Follow author on
'Sanskrit OTT'; Launching on World Sanskrit Day on August 22
Ajwa Travels

സംസ്‌കൃത ഭാഷയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷക സമൂഹത്തിനെ ലക്ഷ്യംവച്ചുകൊണ്ട് ‘സംസ്‌കൃത് ഒടിടി’ചാനൽ വരുന്നു.

സംസ്‌കൃത ഭാഷയിലൊരുക്കുന്ന ദൃശ്യകലകൾക്ക് മാത്രമായാണ് ഇത്തരമൊരു ഒടിടി ചാനലെന്ന് പ്രമോട്ടറും ചലച്ചിത്ര സംവിധായകനും നിർമാതാവുമായ പികെ അശോകൻ പറയുന്നു. സംസ്‌കൃത ഭാഷയിൽ ഇത്തരമൊരു സംരംഭം ലോകത്ത് തന്നെ ആദ്യമായാണെന്നും ഇദ്ദേഹം പറഞ്ഞു.

'Sanskrit OTT' Promoter PK Asokan
‘സംസ്‌കൃത് ഒടിടി’ പ്രമോട്ടർ പികെ അശോകൻ

ലോക സംസ്‌കൃത ദിനമായ ഓഗസ്‌റ്റ് 22ന് ആരംഭിക്കുമെന്നാണ് പിന്നണിയിലുള്ളവർ അറിയിച്ചത്. സംസ്‌കൃത സിനിമകള്‍, സീരിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങി സംസ്‌കൃത ഭാഷയിലൊരുങ്ങുന്ന എല്ലാ ദൃശ്യകലകളും ഈ ഒടിടി ചാനലിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും. സ്‌ഥാപന അധികൃതർ പറയുന്നത് അനുസരിച്ച്, പതിനഞ്ചിലധികം സിനിമകളും സ്‌പെഷൽ പരിപാടികളുമായാണ് ‘സംസ്‌കൃത് ഒടിടി’ ഓഗസ്‌റ്റ് 22ന് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇവരുടെ Sanskrit OTT വെബ്സൈറ്റ് സന്ദർശിക്കാം

Most Read: വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യം; കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE