വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യം; കോടതി

By Staff Reporter, Malabar News
nagpur-bench
നാഗ്‌പൂർ ബെഞ്ച്, മഹാരാഷ്‌ട്ര ഹൈക്കോടതി
Ajwa Travels

മുംബൈ: വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അവരുടെ മാന്യതയ്‌ക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. 2011ൽ അകോളയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ നിരീക്ഷണം. സ്‍ത്രീയുടെ മാന്യത വിലപ്പെട്ട രത്‌നം പോലെയാണെന്നും അതിന് നേരെ കടന്നുകയറ്റം ഉണ്ടായോ എന്ന് കണ്ടെത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിലവിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പത്ത് വർഷത്തിന് മുൻപ് നടന്ന സംഭവമാണ് കേസിന് ആധാരം. 45 വയസുള്ള സ്‍ത്രീ പാത്രം കഴുകി കൊണ്ടിരിക്കവെ കട ഉടമയായ ശ്രീകൃഷ്‌ണ തിവാരി അവരെ സമീപിക്കുകയും, പ്രണയ ലേഖനം കൈമാറാൻ ശ്രമിക്കുകയും ചെയ്‌തു. സ്‍ത്രീ അത് വാങ്ങാൻ വിസമ്മതിച്ചതോടെ തിവാരി പ്രണയ ലേഖനം എറിഞ്ഞു കൊടുത്തു.

തൊട്ടടുത്ത ദിവസം കട ഉടമ ഈ സ്‍ത്രീയോട് അശ്‌ളീല ആംഗ്യങ്ങൾ കാട്ടുകയും പ്രണയ ലേഖനത്തിന്റെ കാര്യം ആരോടും പറയരുതെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. തുടർന്ന് സ്‍ത്രീ നൽകിയ പരാതിയിൽ കട ഉടമക്കെതിരെ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. കേസിൽ 2018ൽ സെഷൻസ് കോടതി കട ഉടമയ്‌ക്ക് രണ്ടു വർഷം കഠിന തടവും പിഴയും വിധിച്ചു. പിഴ തുക പരാതിക്കാരിക്ക് നഷ്‌ട പരിഹാരമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

പിന്നീട് സെഷൻസ് കോടതി വിധിക്കെതിരെ തിവാരി അപ്പീൽ നൽകി. പരാതിക്കാരി തന്റെ കടയിൽ നിന്നും സാധനങ്ങൾ കടമായി വാങ്ങിക്കുകയും പണം ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരെ വ്യാജ പരാതി നൽകുകയും ചെയ്‌തുവെന്നാണ് തിവാരി അവകാശപ്പെട്ടത്. എന്നാൽ, തെളിവുകൾ വിശ്വസ യോഗ്യമാണെന്ന് നിരീക്ഷിച്ച കോടതി തിവാരിയുടെ വാദങ്ങൾ തള്ളി. തിവാരി ഇതിനകം 45 ദിവസം തടവുശിക്ഷ അനുഭവിച്ചതിനാൽ ഇനി ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി വ്യക്‌തമാക്കി.

Read Also: രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാർ ആരൊക്കെ; പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE