രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാർ ആരൊക്കെ; പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

By Syndicated , Malabar News
Narendra modi
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാരുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത് എന്നാണ് സൂചന. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും സുപ്രധാനമായ ബില്ലുകള്‍ പാസാക്കാനുണ്ടെന്നും അതിനാൽ എല്ലാ എംപിമാരോടും രാജ്യസഭയില്‍ ഹാജരാകണമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു.

പെഗാസസ് വിവാദത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേധത്തിന് ഇടയിലും പല സുപ്രധാന ബില്ലുകളും കേന്ദ്രം പാസാക്കിയിട്ടുണ്ട്. വിഷയത്തില്‍ പ്രത്യേകിച്ച് ഒരു തരത്തിലുമുള്ള പ്രതികരണങ്ങളും നടത്തേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.

Read also: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE