‘സാറാസി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്; മുഖ്യ കഥാപാത്രങ്ങളായി അന്നാ ബെന്നും സണ്ണി വെയ്‌നും

By Staff Reporter, Malabar News
saras movie_malabar news
Ajwa Travels

അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവരെ നായികാ നായകന്‍മാരാക്കി ജൂഡ് ആന്റണി ഒരുക്കുന്ന ‘സാറാസ്’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. കോവിഡ് പശ്‌ചാത്തലത്തില്‍ ഏറെ വെല്ലുവിളികള്‍ക്ക് നടുവിലായിരുന്നു സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലം തന്നെയാണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിതാവായി എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ശാന്ത മുരളിയും പികെ മുരളീധരനും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിരവധി ജൂനിയര്‍ ആര്‍ടിസ്‌റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് നടത്തിയത്.

അക്ഷയ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ കഥ, നിമിഷ് രവി ക്യാമറയും ഷാന്‍ റഹ്‌മാന്‍ സംഗീതവും ഒരുക്കുന്നു. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍: എഡിറ്റിംഗ്: റിയാസ് ബാദര്‍, കോസ് റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട്സ്: വിഷ്‌ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്‌ടര്‍), പ്രോജക്റ്റ് ഡിസൈനര്‍: ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍: അനീവ് സുകുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Read Also: 17 ദിവസം, 213 കോഴ്സുകള്‍; ഗായത്രിയുടെ പഠന മികവിന് ലോക റെക്കോര്‍ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE