17 ദിവസം, 213 കോഴ്സുകള്‍; ഗായത്രിയുടെ പഠന മികവിന് ലോക റെക്കോര്‍ഡ്

By Staff Reporter, Malabar News
gayathri_malabar news
ഗായത്രി
Ajwa Travels

പത്തനംതിട്ട: കോവിഡ് കാലത്തെ പലരും വിനിയോഗിച്ചത് പല രീതികളിലാണ്. ചിലര്‍ക്കത്ത് വിരസതയുടെ നാളുകള്‍ ആണെങ്കില്‍ മറ്റ് ചിലര്‍ക്കത് ഉള്ളില്‍ ഉറങ്ങിക്കിടന്ന വ്യത്യസ്‌തമായ കലകളുടെയും കഴിവുകളും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകളാണ്. പലരുടേയും കോവിഡ് കാലത്തെ കലാപരമായ പ്രകടനങ്ങളെ സമൂഹമാദ്ധ്യമങ്ങള്‍ നമുക്ക് കാട്ടിത്തന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വളരെ അപൂര്‍വവും വ്യത്യസ്‌തവുമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ആറന്‍മുള സ്വദേശിനിയായ ഒരു അധ്യാപിക.

17 ദിവസം കൊണ്ട് 213 കോഴ്സുകള്‍ പഠിച്ചു തീര്‍ത്തുകൊണ്ടാണ് എന്‍ജീനിയറിംഗ് കോളജ് അധ്യാപികയും രണ്ട് രണ്ട് കുട്ടികളുടെ അമ്മയുമായ ഗായത്രി വ്യത്യസ്‌തയാകുന്നത്. ഇതോടെ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ കോഴ്സുകള്‍ പഠിച്ചെടുത്ത വനിതക്കുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ വേള്‍ഡ് റെക്കോര്‍ഡ്സ് ഓഫ് എക്‌സലന്‍സിനും ഈ അധ്യാപിക അര്‍ഹയായി. കോവിഡ് കാലത്ത് വീണു കിട്ടിയ അവധി ഗായത്രി ആസ്വദിച്ചത് ഓണ്‍ലൈന്‍ പഠന രൂപത്തിലായിരുന്നു. ഒടുവില്‍ ലോക റെക്കോര്‍ഡിന്റെ രൂപത്തില്‍ അതിനുള്ള ഫലവും ഗായത്രിയെ തേടിയെത്തി.

ജോണ്‍ ഹോപ്കിന്‍സ്, ബാള്‍ട്ടിമോര്‍, ന്യൂ ഹെവന്‍ എന്നിവ ഉള്‍പ്പടെ ഏറെ പ്രശസ്‌തമായ വിദേശ സര്‍വകലാശാലകളുടെ കോഴ്സുകളാണ് ഓണ്‍ലൈന്‍ പഠനത്തിനായി ഗായത്രി തിരഞ്ഞെടുത്തത്. 213 കോഴ്സുകള്‍ പഠിച്ചതിനാണ് റെക്കോര്‍ഡ് സ്വന്തമാക്കിയതെങ്കിലും ഇതില്‍ കൂടുതല്‍ കോഴ്സുകള്‍ ഇതിനോടകം ഗായത്രി സ്വായത്തമാക്കി കഴിഞ്ഞു.

തന്റെ ഓണ്‍ലൈന്‍ ഇനിയും തുടരാനാണ് ഗായത്രി തീരുമാനിച്ചിരിക്കുന്നത്. മാത്രവുമല്ല ഓണ്‍ലൈന്‍ പഠന രംഗത്ത് കൂടുതല്‍ ഗവേഷണം നടത്താനുള്ള ഒരുക്കത്തില്‍ കൂടിയാണ് ഈ അധ്യാപിക. ഗായത്രിക്ക് എല്ലാവിധ പിന്തുണകളുമായി ഭര്‍ത്താവ് ശബരി നായരും കുട്ടികളും ഉള്‍പ്പടെ മുഴുവന്‍ കുടുംബവും ഒപ്പമുണ്ട്. ഏതായലും ആറന്‍മുളയിലേക്ക് ഒരു ലോക റെക്കോര്‍ഡ് എത്തിയതിന്റെ ആഘോഷത്തിലാണ് എല്ലാവരും. നാടിന്റെ നാനാ ഭാഗത്ത് നിന്നും നിലക്കാത്ത അഭിനന്ദന പ്രവാഹമാണ് ഗായത്രിയെ തേടി എത്തുന്നത്.

National News: കാര്‍ഷിക നിയമങ്ങളെ ‘ആത്‌മഹത്യ നിയമങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് വി ഹനുമന്ത റാവു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE