കാര്‍ഷിക നിയമങ്ങളെ ‘ആത്‌മഹത്യ നിയമങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് വി ഹനുമന്ത റാവു

By Staff Reporter, Malabar News
v hanumantha rao_malabar news
വി ഹനുമന്ത റാവു
Ajwa Travels

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ ‘ആത്‌മഹത്യ നിയമങ്ങളെ’ന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു. സര്‍ക്കാര്‍ പാസാക്കിയ മൂന്ന് നിയമങ്ങള്‍ വളരെ നല്ലതാണെന്നും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ് എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഹനുമന്ത റാവു കര്‍ഷകര്‍ പിന്നെ എന്തിനാണ് പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ചു. ഈ നിയമങ്ങള്‍ ആത്‌മഹത്യ നിയമങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ദേശീയപാതയിലും റെയില്‍വേ ട്രാക്കുകളിലുമാണ് ഉറങ്ങുന്നത്. പ്രധാനമന്ത്രി ഉടന്‍ തന്നെ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം, അല്ലെങ്കില്‍ പ്രക്ഷോഭം തുടരും’, അദ്ദേഹം പറഞ്ഞു.

കൂടാതെ അനാവശ്യമായി പ്രശ്‌നം വഴിതിരിച്ചു വിടുന്നതിനുപകരം എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും റാവു സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഖാലിസ്‌ഥാനെ പിന്തുണക്കുന്ന ആളുകള്‍ കര്‍ഷക സമരത്തിന് പിറകില്‍ ഉണ്ടെന്ന് ചിത്രീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കൃഷിക്കാര്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്‌പി) മാത്രമേ ആവശ്യപ്പെടുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ അത് ഇന്ത്യയുടെ ജനാധിപത്യത്തെ തന്നെ അപകടകരമാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ താന്‍ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം സമരം കൂടുതല്‍ ശക്‌തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ ഇന്ന് ഡെല്‍ഹി-ജയ്‌പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യ തലസ്‌ഥാനത്തേക്കുള്ള എല്ലാ പ്രധാന പാതകളും വരും ദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

Read Also: ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ല; കേന്ദ്ര നിര്‍ദേശം തള്ളി മമത സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE