‘കഥ പറയണ്, കഥ പറയണ്…’; ‘സാറാസി’ലെ പുതിയ ഗാനമെത്തി

By Staff Reporter, Malabar News
saras movie- new song
Ajwa Travels

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് അന്ന ബെന്നിനെ നായികയാക്കി ഒരുക്കിയ ‘സാറാസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. നടൻ ടൊവിനോ തോമസ് ആണ് ഗാനം പുറത്ത് വിട്ടത്. ഷാന്‍ റഹ്‌മാന്‍ ആലപിച്ച ‘കഥ പറയണ്’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രം ജൂലായ് 5ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുക. അന്ന ബെന്നിനൊപ്പം പിതാവ് ബെന്നി പി നായരമ്പലവും അഭിനയിക്കുന്ന ‘സാറാസി’ൽ വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്‌ടർ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിവരും അണിനിരക്കുന്നു.

അനന്ത വിഷന്റെ ബാനറില്‍ ശാന്ത മുരളിയും പികെ മുരളീധരനുമാണ് ചിത്രം നിര്‍മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് റിയാസ് ബാദറും പ്രൊഡക്ഷന്‍ ഡിസൈന്‍ മോഹന്‍ദാസും നിർവഹിക്കുന്നു.

കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്‌ഥലങ്ങളില്‍ ഇരുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.

Most Read: ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതിയായി; രഞ്‌ജി ട്രോഫി നവംബര്‍ 16 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE