കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി

By Staff Reporter, Malabar News
Omicron; The review meeting will be held today and the concessions will be discussed
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്‌ഥിതി അനുകൂലമാവുകയും ചെയ്‌താൽ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കോവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും’ എന്ന വിഷയത്തില്‍ കെഎസ്‌ടിഎ സംഘടിപ്പിച്ച വെബിനാര്‍ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഓണ്‍ലൈന്‍ ക്ളാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണമെന്നും അറിയിച്ചു.

ആദിവാസി, തീരദേശ, മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ഇവ ലഭിക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം. ഇതിനായി പൂര്‍വ വിദ്യാര്‍ഥികളും സഹായിക്കണം; മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ സംഭാവനകള്‍ക്കായി വ്യവസായ പ്രമുഖര്‍, പ്രവാസികള്‍ എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.

Most Read: സംസ്‌ഥാനത്ത് 14 പേർക്കുകൂടി സിക വൈറസ് ബാധ; വേണം അതീവ ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE