കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ തുറന്ന് ബഹ്‌റൈൻ

By Team Member, Malabar News
Bahrain News
Ajwa Travels

മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈനിലെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 26ആം തീയതി അടച്ച സ്‌കൂളുകളിൽ 18 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ഒക്‌ടോബറിൽ പരിമിതമായ തോതിൽ ക്ളാസ് പുനഃരാരംഭിച്ചെങ്കിലും പിന്നീട് പൂർണമായും ഓൺ‌ലൈൻ സംവിധാനത്തിലേക്ക് മാറ്റി.

കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച ലെവലുകളുടെ അടിസ്‌ഥാനത്തിലാണ് സ്‌കൂൾ പ്രവർത്തനം നിർണയിക്കുന്നത്. ചുവപ്പ് ലെവൽ ആണെങ്കിൽ പൂർണമായും ഓൺ‌ലൈൻ സംവിധാനം മാത്രമേ അനുവദിക്കുകയുള്ളൂ. ഓറഞ്ച് ലെവൽ ആണെങ്കിൽ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണം 30 ശതമാനം കവിയരുത്. മഞ്ഞ ലെവൽ ആണെങ്കിൽ 50 ശതമാനം കുട്ടികൾക്ക് ഹാജരാകാം. എന്നാൽ പച്ച ലെവൽ ആണെങ്കിൽ 100 ശതമാനം കുട്ടികൾക്കും ക്‌ളാസിൽ എത്താവുന്നതാണ്.

നിലവിൽ മഞ്ഞ ലെവലിലുള്ള ബഹ്‌റൈൻ വെള്ളിയാഴ്‌ച മുതൽ പച്ച ലെവലിൽ ആകുമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ 67,000ത്തോളം കുട്ടികളാണ് ഇന്ന് മുതൽ സ്‌കൂളുകളിൽ നേരിട്ട് ഹാജരാകാൻ രജിസ്‌റ്റർ ചെയ്‌തത്‌.

Read also: നവജാത ശിശുവിന്റെ മരണം; 17 കാരിയായ അമ്മയ്‌ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE