ഏഴ് വയസുകാരിക്ക് ക്രൂര മർദ്ദനം; തലക്ക് ഗുരുതര പരിക്ക്; പിതാവ് കസ്‌റ്റഡിയിൽ

By News Desk, Malabar News
Representational Image
Ajwa Travels

ആലപ്പുഴ: പത്തിയൂരിൽ ഏഴു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. പത്തിയൂർ സ്വദേശി രാജേഷാണ് മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

സ്‌ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന രാജേഷ് മക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും ഇത് ആവർത്തിച്ചു. മർദ്ദനത്തിൽ കുട്ടിയുടെ തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

നേരത്തെയും ഇയാൾക്കെതിരെ സമാനമായ പരാതി ഉയർന്നപ്പോൾ പോലീസ് പല തവണ താക്കീത് നൽകിയിരുന്നു. എന്നാൽ, ഇയാൾ വീണ്ടും ക്രൂരത ആവർത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത കരീലക്കുളങ്ങര പോലീസ് രാജേഷിനെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read: എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE