വിദ്യാർഥികളോട് ലൈംഗിക അതിക്രമം; ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
pocso case in kerala
Representational Image
Ajwa Travels

ഇടുക്കി: പോക്‌സോ കേസിൽ ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്‌റ്റിലായത്‌. വഴിത്തലയിൽ പരിശീലനത്തിനിടെ വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാട്ടിയതിനാണ് അധ്യാപകനെ പോക്‌സോ നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌തത്‌.

ക്ളാസ് മുറിയിൽ വെച്ചും കായിക പരിശീലനം നടക്കുന്ന സമയങ്ങളിലും ഇയാൾ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിക്കുന്നുവെന്ന് വിദ്യാർഥികൾ പരാതി നൽകിയിരുന്നു. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

സ്‌കൂൾ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് ജീസ് തോമസിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പോക്‌സോ നിയമപ്രകാരം ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Most Read: ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മുത്തശ്ശിക്കെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE