ഷെയ്‌ൻ നിഗം ചിത്രം ‘ബർമുഡ’; ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌ത്‌ മമ്മൂട്ടി

By Siva Prasad, Special Correspondent (Film)
  • Follow author on
Bermuda Malayalam Movie
Ajwa Travels

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബർമുഡ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. “കാണാതായതിന്റെ ദുരൂഹത” എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന നായകനെയാണ് ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയാണ് സോഷ്യൽ മീഡിയ വഴി പോസ്‌റ്റർ റിലീസ് ചെയ്‌തത്‌.

24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ബാദുഷ എൻഎം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കശ്‌മീരിയായ ശെയ്‌ലീ കൃഷ്‌ണയാണ് നായിക. ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.

തീര്‍ത്തും നർമ പശ്‌ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്‌ണദാസ്‌ പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്‌റ്റാണ്‌ സിനിമക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ-രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ-അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ-മുഹമ്മദ് റാസി, വസ്‌ത്രാലങ്കാരം ഒരുക്കുന്നത് സമീറ സനീഷ്, മേക്കപ്പ്-അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-കെ രാജേഷ് & ഷൈനി ബെഞ്ചമിൻ, അസോസിയേറ്റ് ഡയറക്‌ടർ- അഭി കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ-പ്രതാപൻ കല്ലിയൂർ, കൊറിയോഗ്രഫി-പ്രസന്ന സുജിത്ത്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഹർഷൻ പട്ടാഴി, പ്രൊഡക്ഷൻ മാനേജർ-നിധിൻ ഫ്രെഡി, പിആർഒ-പി ശിവപ്രസാദ് & മഞ്‌ജു ഗോപിനാഥ്, സ്‌റ്റിൽസ്-ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Read also: റിയാസ് മുഹമ്മദിന്റെ ‘അമീറാ’ ജൂൺ 4ന്; ബാലതാരം മീനാക്ഷി കേന്ദ്രകഥാപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE