റിയാസ് മുഹമ്മദിന്റെ ‘അമീറാ’ ജൂൺ 4ന്; ബാലതാരം മീനാക്ഷി കേന്ദ്രകഥാപത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
Ajwa Travels

അമർ അക്ബർ അന്തോണി, ഒപ്പം, മോഹൻലാൽ, അലമാര തുടങ്ങി 18ഓളം ചിത്രങ്ങളിലൂടെ മലയാളി മനസിൽ കുടിയേറിയ ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അമീറാ.

കാലിക പ്രസക്‌തിയുള്ള പൗരത്വബില്ലിനെ അടിസ്‌ഥാനമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്ന ‘അമീറാ നവാഗതനായ റിയാസ് മുഹമ്മദാണ് സംവിധാനം നിർവഹിക്കുന്നത്. മീനാക്ഷിയുടെ അച്ഛന്‍ അനൂപ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ജി.ഡബ്ള്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്‌റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 4ന് ‘ഫസ്‌റ്റ് ഷോ ഒടിടി’ പ്ളാറ്റ് ഫോമിലൂടെഅമീറാ റിലീസ് ചെയ്യും.

അഭിനയമികവ് കൊണ്ട് ഹിന്ദിയിലേക്കും കന്നഡത്തിലേക്കും കൂടി ചേക്കേറിക്കഴിഞ്ഞ ബാലതാരമാണ് മീനാക്ഷി. അനൗൺസ് ചെയ്‌ത ഒരു ഹിന്ദി ചിത്രത്തിലും കന്നഡ ചിത്രത്തിലും മീനാക്ഷിയുണ്ട്. ഇവരെ കൂടാതെ സഹോദരന്‍ ഹാരിഷും അമീറായിൽ വേഷമിടുന്നു. കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്‌ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Riyaz Mohammad's 'Ameera' on June 4; Child star Meenakshi central character
മീനാക്ഷി

അനൂപ് ആര്‍ പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി പ്രജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജാണ്. പ്രൊജക്റ്റ് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയൽ ജോൺസ്, വസ്‌ത്രാലങ്കാരം ടിപി ഫര്‍ഷാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി ശിവപ്രസാദ് എന്നിവരാണ്.

Most Read: മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE