ഷിഗെല്ല; കായണ്ണയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി

By Staff Reporter, Malabar News
shigella
Representational Image
Ajwa Travels

പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് മൂന്നാം വാർഡിലെ മാട്ടനോട് ഭാഗത്ത് ഒമ്പതുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്ത് പ്രസിഡണ്ട്‌ സി കെ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. തൊട്ടടുത്ത രണ്ടാം വാർഡിൽ 10 പേർക്ക് സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ വീടുകളിലെത്തി ക്ളോറിനേഷൻ നടത്തി.

അഞ്ചുവീടുകളിലെ കിണർ വെള്ളം പരിശോധനക്കായി ശേഖരിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ക്ളോറിനേഷൻ നടത്താനും ഐസ്‌ക്രീം, സിപ്പ്അപ്പ് തുടങ്ങിയവ താൽക്കാലികമായി നിരോധിക്കാനും നിർദേശിച്ചു. വിവാഹം പോലുള്ള സൽക്കാര വേളകളിൽ ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കും.

പഴങ്ങളും പച്ചക്കറികളും നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, ഭക്ഷണത്തിന്‌ മുമ്പും മലമൂത്ര വിസർജനത്തിന്‌ ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണം തുടങ്ങിയ നിർദേശങ്ങളടങ്ങിയ ബോധവൽക്കരണ നോട്ടീസ് വീടുകളിൽ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Read Also: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇബ്രാഹിം കുഞ്ഞിന് ഇഡി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE