ദളപതി 65ൽ വിജയ്‌ക്കൊപ്പം മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും

By Staff Reporter, Malabar News
vijay-shine
Ajwa Travels

സൂപ്പർതാരം വിജയ് നായകനാകുന്ന ‘ദളപതി 65‘ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങി മലയാളി താരം ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. സണ്‍ പിക്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്‌കുമാറാണ്. മലയാളത്തിൽ നിന്ന് അപർണ ദാസും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. ഏത് വിഭാഗത്തിൽപെടുന്ന ചിത്രമായിരിക്കും ഇതെന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെയും വന്നിട്ടില്ല. എന്നാൽ കോമഡിക്ക് പ്രാധാന്യം നൽകുന്ന കംപ്‌ളീറ്റ് എന്റെർറ്റൈനറായിരിക്കും ചിത്രമെന്നാണ് സൂചനകൾ. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. മാസ്‌റ്ററാണ് വിജയ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം.

Read Also: കോവിഡ് തിരിച്ചടിയായി; റിലീസ് കാത്തിരിക്കുന്നത് 120ഓളം ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE