യൂണിടാക് ഉടമ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് ശിവശങ്കർ

By Desk Reporter, Malabar News
m-shivashankar_-
Ajwa Travels

കൊച്ചി: യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചിരുന്നത് അറസ്‌റ്റിലായ എം ശിവശങ്കറെന്ന് റിപ്പോർട്ട്.

നേരത്തെ ചോദ്യം ചെയ്യലിനിടെ ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കൈമാറിയ രണ്ട് ഫോണുകളുടെ ഐഎംഇഐ നമ്പർ പരിശോധിച്ചപ്പോഴാണ് ഇതിൽ ഒരു ഫോണിന്റെ ഐഎംഇഐ നമ്പറും സന്തോഷ് ഈപ്പൻ നൽകിയ ഫോണിന്റെ ഐഎംഇഐ നമ്പറും ഒന്നാണെന്ന് കണ്ടെത്തിയത്. ശിവശങ്കറിന് ഇത് സ്വപ്‌ന നൽകിയതാവാം എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഒരു ലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില. യൂണിടാക് ഹൈക്കോടതിയിൽ ആറ് ഐഫോണുകളുടെ ഇൻവോയിസ് നൽകിയിട്ടുണ്ട്.

Also Read:  മയക്കുമരുന്ന് കേസ്; ബിനീഷിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മീഷനു പുറമേ ഐഫോണുകളും സ്വപ്‌ന ചോദിച്ചു വാങ്ങിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്കും ഇതിലൊരു ഫോൺ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമർശം നേരത്തെ വിവാദമായിരുന്നു.

അതേസമയം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതി നിർദ്ദേശ പ്രകാരം വൈകീട്ട് ആറു മണി വരെയാണ് നിലവിൽ ചോദ്യം ചെയ്യുന്നത്.

Also Read:  രഹസ്യ മൊഴിയുടെ പകര്‍പ്പ്; സ്വപ്‌നയുടെ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE