രഹസ്യ മൊഴിയുടെ പകര്‍പ്പ്; സ്വപ്‌നയുടെ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

By Staff Reporter, Malabar News
Swapna-Suresh_
Ajwa Travels

കൊച്ചി: കസ്‌റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. കീഴ്‌ക്കോടതി സ്വപ്‌നയുടെ ഹരജി നേരത്തെ തള്ളിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 33 പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് നിയമപരമായ ആവശ്യങ്ങള്‍ക്ക് നല്‍കണം എന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. മൊഴിയുടെ രഹസ്യസ്വഭാവം നഷ്‌ടമായെന്നും അതിനാല്‍ നല്‍കുന്നതില്‍ തടസമില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ മൊഴിപകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന് കസ്‌റ്റംസ്‌ നിലപാട് നേരത്തെ അറിയിച്ചതാണ്. മൊഴിയില്‍ പല ഉന്നതരെയും പരാമര്‍ശിക്കുന്നു എന്നതിനാല്‍ അത് പുറത്ത് വിടുന്നത് അന്വേഷണത്തെ ദോഷം ചെയ്യുമെന്ന് കസ്‌റ്റംസ്‌ കോടതിയെ അറിയിച്ചിട്ടുണ്ട്.

Read Also: ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE