സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ എന്തവകാശം? സരിതയോട് കോടതി

By News Desk, Malabar News
Labor fraud case against Saritha; Complainant received death threats
Saitha S Nair
Ajwa Travels

കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസ് പ്രതി സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

രഹസ്യമൊഴിയിൽ തന്നെക്കുറിച്ചു ചില പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി പകർപ്പിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സരിത നേരത്തെ സമീപിച്ചിരുന്നു. എന്നാൽ ഇതു തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 6, 7 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്‌ന നൽകിയ രഹസ്യമൊഴി ഇഡി കൈമാറിയിരുന്നു.

Most Read: ‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു’; കെ സുധാകരനെതിരെ ധീരജിന്റെ അച്ഛൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE