‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു’; കെ സുധാകരനെതിരെ ധീരജിന്റെ അച്ഛൻ

By News Desk, Malabar News
Dheeraj murder case: Chargesheet filed, 8 accused, 160 witnesses
Ajwa Travels

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഇടുക്കി എഞ്ചിനിയറിംഗ് കോളജിൽ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ രക്ഷിതാക്കൾ. സുധാകരന്റെ പാർട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്റെ അച്ഛൻ പറയുന്നു. പൊട്ടിക്കരഞ്ഞാണ് ധീരജിന്റെ അച്ഛൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

സുധാകരനും കോൺഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാകുന്നില്ലെന്നും ധീരജിന്റെ അച്ഛൻ പറയുന്നു. മരിച്ചിട്ടും മകനെ കൊന്നു കൊണ്ടിരിക്കുന്നു. കുടുംബത്തിനെയും അപമാനിക്കുന്നു. താങ്ങാനാവാത്തത് കൊണ്ടാണ് വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നതെന്നും ധീരജിന്റെ കുടുംബം വ്യക്‌തമാക്കി. അതേസമയം, ഇരന്നു വാങ്ങിയ മരണം എന്നതിൽ വിശദീകരണവമായി നേരത്തെ കെ സുധാകരൻ രംഗത്തെത്തിയിരുന്നു.

ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്നാണ് കെ സുധാകരൻ എംപി സമ്മതിച്ചത്. കെഎസ്‍യു, യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്‌തമാക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല. കെഎസ്‍യു കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ പോയവരാണ്. അവരെ ഡിവൈഎഫ്‌ഐ, സിപിഎം, എസ്‌എഫ്‌ഐ ഗുണ്ടകൾ ഉപദ്രവിക്കാൻ വളഞ്ഞപ്പോൾ രക്ഷപ്പെടാനായി ഓടി.

അവർ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. ആരേയും കൊല്ലാൻ നിന്നവരല്ല. അക്രമത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ രണ്ട് കിലോമീറ്ററോളം ദൂരം പുറകേ ഓടിച്ചു. ഒടുവിൽ അവർ തളർന്ന് വീണ ഇടത്താണ് സംഭവം. കെഎസ്‌യു പ്രവർത്തകരോ നിഖിൽ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ്‌എഫ്‌ഐക്കാർ പോലും സാക്ഷി പറഞ്ഞിട്ടുമില്ല. അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ നിഖിൽ പൈലി ധീരജിനെ കുത്തിയിട്ടില്ല. അവരുടെ ഈ നിരപരാധിത്വം പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താൻ പറഞ്ഞതെന്നും കെ സുധാകരൻ വിശദീകരിച്ചിരുന്നു. ജനുവരി 10നായിരുന്നു ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ് വിദ്യാർത്ഥി ധീരജ് കോളേജ് വളപ്പിൽ കൊല്ലപ്പെട്ടത്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE