ധീരജ് വധക്കേസ് പ്രതിയായ കെഎസ്‍യു നേതാവ് തട്ടിപ്പ് കേസിൽ അറസ്‌റ്റില്‍

By News Bureau, Malabar News
Ajwa Travels

ഇടുക്കി: എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്‌യു നേതാവ് തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍. കെഎസ്‌യു നേതാവ് നിതിന്‍ ലൂക്കോസാണ് കാര്‍ വാടകയ്‌ക്ക് എടുത്ത ശേഷം പണയം വച്ച കേസിൽ അറസ്‌റ്റിലായത്.

കേസിൽ നിതിൻ ഉൾപ്പടെ രണ്ടുപേരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തൃശൂര്‍ മാള സ്വദേശി സജീവന്റെ കാറാണ് പ്രതികൾ വാടകക്കെടുത്ത്‌ പണയം വെച്ചത്. വാടകയ്‌ക്കെടുത്ത കാർ എറണാകുളത്ത്‌ കൊണ്ടുപോയി നാല്‌ ലക്ഷം രൂപയ്‌ക്ക് പണയം വെക്കുകയായിരുന്നു. പ്രതികളെ ഇന്ന്‌ റിമാൻഡ്‌ ചെയ്യും.

ധീരജ് കൊലപാതക കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് നിതിൻ. നേരത്തെ ഈ കേസില്‍ നിതിന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. കൊലപാതകത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നിഖില്‍ പൈലിയാണ് കേസില്‍ ഒന്നാം പ്രതി.

പ്രതികള്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി- പട്ടികവര്‍ഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 600ഓളം പേജുള്ള കുറ്റപത്രത്തിൽ 160 സാക്ഷികളാണുള്ളത്. എന്നാൽ ധീരജിനെ കുത്തിയ കത്തി ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല.

Most Read: എച്ച്ആര്‍ഡിഎസിന് എതിരായ പരാതി; അന്വേഷണത്തിന് ഉത്തരവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE