എച്ച്ആര്‍ഡിഎസിന് എതിരായ പരാതി; അന്വേഷണത്തിന് ഉത്തരവ്

By News Bureau, Malabar News
Ajwa Travels

പാലക്കാട്: എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരായ പരാതിയില്‍ അന്വേഷണം. ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. പാലക്കാട് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് എച്ച്ആര്‍ഡിഎസ്.

എന്‍ജിഒക്കെതിരെ അന്വേഷണം നടത്താന്‍ ഒറ്റപ്പാലം സബ് കളക്‌ടർക്ക് സംസ്‌ഥാന എസ്‌സി- എസ്‌ടി കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

അതേസമയം എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ നിര്‍മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും പരാതിയുണ്ട്. ഇനി വീടുകള്‍ നിര്‍മിക്കാന്‍ എച്ച്ആര്‍ഡിഎസിന് അനുവാദം നല്‍കരുതെന്നും കളക്‌ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയിലാണ് നടപടി. എച്ച്ആര്‍ഡിഎസിലെ സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ഡയറക്‌ടറാണ് സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ്.

Most Read: സ്വപ്‌നയുടെ ആരോപണം; പിന്നില്‍ ബിജെപിയെന്ന് പകല്‍പോലെ വ്യക്‌തം- യെച്ചൂരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE