നാനിയുടെ’ശ്യാം സിംഘ റോയ്’ റിലീസ് ഡിസംബറിൽ; എത്തുക നാലുഭാഷകളിൽ

By News Bureau, Malabar News
shyam singha roy
Ajwa Travels

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം  ‘ശ്യാം സിംഘ റോയ്’ ഡിസംബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക.

നിഹാരിക എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്‌നപ്പള്ളി നിർമിക്കുന്ന ചിത്രത്തിൽ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്‌റ്റ്യൻ എന്നിവരാണ് നായികമാർ.

ഡബിൾ റോളിലാണ് നാനി ചിത്രത്തിൽ അഭിനയിക്കുന്നത്. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‌ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ജങ്ക സത്യദേവ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസാണ്. മിക്കി ജെ മേയർ ഈണം പകരുന്ന ചിത്രത്തിന്റെ എഡിറ്റർ നവീൻ നൂലിയാണ്.

ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് രവി വർമ്മയാണ്. പ്രൊഡക്ഷൻ ഡിസൈനർ- അവിനാശ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എസ് വെങ്കട്ട രത്‌നം, നൃത്ത സംയോജനം- കൃതി മഹേഷ്, യാഷ്.

nani

Most Read: മുഖം തിളങ്ങാൻ കറ്റാ‍ർവാഴ ഫെയ്‌സ് മാസ്‌കുകള്‍; തയ്യാറാക്കുന്നത് ഇങ്ങനെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE