സിദ്ധാര്‍ഥ് മല്‍ഹോത്ര എത്തുന്നു ക്യാപ്റ്റൻ വിക്രം ബത്രയായി; ‘ഷേർഷാ’ ട്രെയ്‌ലർ പുറത്ത്

By Staff Reporter, Malabar News
shershaah-movie-trailer
Ajwa Travels

ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രം ‘ഷേർഷാ’യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സിദ്ധാർഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രം ബത്രയായി എത്തുന്നത്. വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്‌റ്റ് 12ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് അരികിലേക്ക് എത്തും.

ബയോഗ്രാഫിക്കല്‍ ആക്ഷൻ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. സന്ദീപ ശ്രീവാസ്‍തവ തിരക്കഥയെഴുതുന്ന ചിത്രത്തിൽ വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ വിശാൽ ആയുമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കുക.

കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രയ്‌ക്ക് മരണാനന്തര ബഹുമതിയായി പരമവീര ചക്രം നൽകി രാജ്യം ആദരിച്ചിരുന്നു. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് സിനിമക്കായി തയ്യാറായത്.

കിയാര അദ്വാനി, ശിവ് പണ്ഡിറ്റ്, രാജ് അർജുൻ, പവൻ ചോപ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

Most Read: സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE