ഇത് പത്മരാജൻ തന്നെയോ? വൈറലായി ചിത്രം

By Team Member, Malabar News
Malabarnews_siju
Siju Wilson
Ajwa Travels

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്‍ പത്മരാജന്റെ ലുക്കില്‍ യുവനടന്‍ സിജു വില്‍സണ്‍. ഒറ്റ നോട്ടത്തില്‍ ആരും പറയും ഇത് പത്മരാജന്‍ തന്നെയെന്ന്. അത്രയും സാമ്യമുണ്ട് സിജുവിന്റെ പത്മരാജന്‍ ലുക്കിന്. താരം തന്നെയാണ് ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. മലയാളികളുടെ പ്രിയ സംവിധായകന്‍ തന്നെയെന്ന് തോന്നുന്ന ചിത്രം ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

നിരവധി മലയാളം സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തു വന്ന സിജു പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. നേരം, പ്രേമം, ഹാപ്പി വെഡിങ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ആദി തുടങ്ങിയവയാണ് പ്രധാനസിനിമകള്‍. മാരീചന്‍ ആണ് സിജുവിന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം. നിഖില്‍ ഉണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജുവിനൊപ്പം അശ്വിന്‍ കുമാറും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

Read also : ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ ഉലകനായകന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE