മഹാരാഷ്‍ട്രയിൽ സിഖ് ഘോഷയാത്ര പോലീസ് തടഞ്ഞു; അക്രമം

By Syndicated , Malabar News
violence at Nanded gurdwara
Ajwa Travels

നന്ദേഡ്: മഹാരാഷ്‍ട്രയിലെ നന്ദേഡിലെ ഗുരുദ്വാരയില്‍ സിഖ് സമുദായത്തിന്റെ ‘ഹോളി മൊഹല്ല’ ഘോഷയാത്രയിൽ അക്രമം. കോവിഡ് വ്യാപന സാഹചര്യത്തെ മുൻനിർത്തി പോലീസ് ഘോഷയാത്ര തടഞ്ഞിരുന്നു. തുടര്‍ന്നാണ് അക്രമം ഉണ്ടായത്. 4 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്

കോവിഡ് വ്യാപന സാഹചര്യത്തില്‍ ഘോഷയാത്ര അനുവദിക്കില്ലെന്ന് ഗുരുദ്വാര അധികൃതരെ അറിയിച്ചിരുന്നു എന്നും ഘോഷയാത്ര തടയുന്നതിന് ഗുരുദ്വാരക്ക് സമീപം ബാരിക്കേഡ് സ്‌ഥാപിക്കുകയും ചെയ്‌തിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അറിയിപ്പ് വകവെക്കാതെ ഘോഷയാത്ര നടത്തുകയായിരുന്നു. സിഖ് മത പതാകയുമേന്തി 300ല്‍ അധികം യുവാക്കള്‍ ബാരിക്കേഡ് തകര്‍ത്ത് പൊലീസുകാരെ അക്രമിച്ചുവെന്നും പോലീസ് വാഹനങ്ങള്‍ തകര്‍ത്തുവെന്നും അധികൃതർ പറയുന്നു.

Read also: കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ല; പ്രകാശ് കാരാട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE