‘സൈലന്റ് വിറ്റ്നസ്’ വരുന്നു; കുറ്റാന്വേഷണ ത്രില്ലറിൽ ഇന്ദ്രൻസും മാലാപാർവതിയും

By Siva Prasad, Special Correspondent (Film)
  • Follow author on
Ajwa Travels

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇൻവെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രംസൈലന്റ് വിറ്റ്നസ് സെപ്‌തംബർ അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തും. ഫീൽ ഫ്‌ളയിങ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ബിനി ശ്രീജിത്താണ് ചിത്രം നിർമിക്കുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കുറ്റകൃത്യവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥക്ക് പിന്നിൽ. സംവിധായകൻ അനിൽ കാരക്കുളത്തിനൊപ്പം അഡ്വ. എംകെ റോയി കൂടി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനീഷ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

സിനിമയിൽ മാലാ പാർവതിയും മുഖ്യവേഷത്തിലാണ് എത്തുന്നത്. ശിവജി ഗുരുവായൂർ, മഞ്‌ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്‌ജലി നായർ, ബാലാജി ശർമ്മ, ജുബിൽ രാജൻപിദേവ്, അംബി നീനാസം, മഞ്‌ജു കെപി, പെക്‌സൺ അംബ്രോസ്, അഡ്വ. എംകെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

സംഗീതം – ഷമേജ് ശ്രീധർ, എഡിറ്റർ – റിസാൽ ജൈനി, വസ്‌ത്രാലങ്കാരം – റഫീക്ക് എസ് അലി, കലാസംവിധാനം – അപ്പുണ്ണി സാജൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ – സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ് – രാജേഷ് തോമസ്, സ്‌റ്റുഡിയോ – വാമാ ഫിലിം ഹൗസ്, പിആർഒ – പി ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ് – ബിആർഎസ് ക്രിയേഷൻസ് എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.


Most Read: ‘കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്‌ത്രീയം, പ്രായോഗികമല്ല’; കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE