ഓറഞ്ചിന്റെ തൊലി കളയല്ലേ; മുഖസൗന്ദര്യത്തിന് ഉത്തമം, ചില ഫേസ് പാക്കുകളിതാ

By News Bureau, Malabar News
face pack-orange
Ajwa Travels

ഓറഞ്ച് കഴിക്കാൻ ഇഷ്‌ടമുള്ളവരാണ് ഏറെയും. എന്നാൽ നാം വലിച്ചെറിയുന്ന അതിന്റെ ‘തൊലി’യുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് എത്രപേർക്ക് അറിയാം? ചർമ സംരക്ഷണത്തിന് ഉത്തമമാണ് ഓറഞ്ചിന്റെ തൊലി.

മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാവുന്ന ഓറഞ്ച് തൊലി കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.

  • ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ചർമം വൃത്തിയാക്കുന്നതിനും കൂടുതൽ തിളക്കം ലഭിക്കുന്നതിനും ഈ പാക്ക് സഹായിക്കും.

  • ഓറഞ്ച് പൊടി അരച്ചത്, തേൻ, ചെറുനാരങ്ങനീര് എന്നിവ കലർത്തി മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകിക്കളയാം. ഇത് ചർമത്തിന് മൃദുത്വവും നിറം നൽകാനും സഹായിക്കും. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

  • ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും മഞ്ഞൾപ്പൊടിയും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് നിറം നൽകാൻ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഈ പാക്ക് ഉത്തമമാണ്.

  • ഓറഞ്ച് തൊലി പൊടിച്ചതിൽ ചന്ദനപ്പൊടിയും പനിനീരും ചേർത്ത് മുഖത്ത് പുരട്ടുക. ഇത് ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖക്കുരു മാറാനും ചർമത്തിന് തിളക്കം നൽകാനും ഇത് സഹായകമാണ്.

Most Read: ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് ‘സല്യൂട്ട്’ ട്രെയ്‌ലർ; ദുൽഖറിന്റെ പുതിയ ചിത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE