വാര്‍പ്പു മാതൃകകളെ തച്ചുടച്ച് ശ്രദ്ധ നേടി സൂരജിന്റെ പൊഴിച്ചെഴുത്ത് പാട്ട്

By Staff Reporter, Malabar News
entertainment image_malabar news
Sooraj Santhosh
Ajwa Travels

മലയാളികളുടെ നാവില്‍ എന്നും കുടുങ്ങിക്കിടക്കുന്ന നടന്‍ പാട്ടുകളില്‍ ഒന്നാണ് ‘ആലായാല്‍ തറ വേണം’ എന്ന് തുടങ്ങുന്ന പാട്ട്. ഇപ്പോഴിതാ ഈ നാടന്‍ പാട്ടില്‍ ഒരു പൊളിച്ചെഴുതല്‍ പരീക്ഷിച്ചിരിക്കുകയാണ് ഗായകൻ സൂരജ് സന്തോഷും സംഘവും. പാട്ടിന് പുതിയകാലത്തെ രാഷ്‌ട്രീയ വായനകള്‍ ചേര്‍ത്ത് ഈണമിട്ടിരിക്കുന്നത് സൂരജ് സന്തോഷ് തന്നെയാണ്. ‘ആലായാല്‍ തറ വേണോ?‘ എന്നാണ് മലയാളത്തിന്റെ പ്രിയ പാട്ടുകാരന്‍ ചോദിക്കുന്നത്.

സൂരജ് സന്തോഷ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത മ്യൂസിക്കല്‍ വീഡിയോക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. പാട്ട് ആരംഭിക്കുന്നത് നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ ഗായകന്‍ ബോബ് ഡിലന്റെ ‘ദ ടൈംസ് ദെ ആര്‍ എ ചേഞ്ചിങ്ങി’ലെ വരികളോടെയാണ്.

പാട്ട് മാറ്റിയെഴുതി പാടിയതിനേക്കുറിച്ച് സൂരജ് സന്തോഷിനും ചിലത് പറയാനുണ്ട്.

‘ആലായാല്‍ തറ വേണം എന്ന പാട്ട് അത്ര ഹാനികരമല്ലാത്ത ഒന്നായാണ് നമ്മള്‍ കേട്ടുവളര്‍ന്നത്. പക്ഷെ, അതില്‍ പലതലങ്ങളിലായി തെറ്റായ ഒരുപാട് കാര്യങ്ങളുണ്ട്. ശ്രുതി നമ്പൂതിരിക്കൊപ്പം ഞാന്‍ പഴയ പാട്ട് പൊളിച്ചെഴുതി. എല്ലാ വാര്‍പ്പ് മാതൃകകളേയും തലമുറകളിലൂടെ അന്ധമായി കൈമാറ്റം ചെയ്യപ്പെട്ട എല്ലാ ‘സത്യ’ങ്ങളേയും നമ്മള്‍ ചോദ്യം ചെയ്യുകയാണ്. നമുക്ക് പറഞ്ഞു തരുന്നത് മാത്രം മിണ്ടാതെ സ്വീകരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ വിപ്‌ളവത്തിന് നമുക്ക് വിത്തിടാം.’ സൂരജ് പറയുന്നു.

Read Also: കേന്ദ്രത്തെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE