എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവ്

By News Desk, Malabar News
MalabarNews_spb covid result
Representation Image
Ajwa Travels

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം. സംഗീത ലോകവും അദ്ദേഹത്തിന്റെ ആരാധകരും ഏറെ വിഷമിച്ച സമയമായിരുന്നു ഈ ദിവസങ്ങള്‍. കൊവിഡ് ടെസ്റ്റ്ഫലം നെഗറ്റീവായി എന്ന ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ അദേഹത്തിന്റെ മകന്‍ പങ്ക് വെച്ചിരിക്കുന്നത്.

എസ് പി ബിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും മകന്‍ തന്റെ നന്ദി അറിയിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ തന്നെയാണ് അദ്ദേഹം തുടരുന്നതെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മകന്‍ ചരണ്‍ മാദ്ധ്യമങ്ങള്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 20ന് രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE