കശ്‍മീരിന്റെ പ്രത്യേക പദവി; നിലപാടില്‍ മാറ്റമില്ലെന്ന് പിഡിപി

By Trainee Reporter, Malabar News
mehbooba-mufti_2020-Oct-14
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നിയമവിരുദ്ധ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് പിഡിപി വ്യക്‌തമാക്കി. പിഡിപിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് 370ആം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. ശ്രീനഗറിലെ ഫെയര്‍വ്യൂവില്‍ വെച്ച് നടന്ന യോഗത്തില്‍ ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡണ്ടുമായ മഹ്ബൂബ മുഫ്‌തി അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട വീട്ടുതടങ്കലിനുശേഷം മഹ്ബൂബ സംബന്ധിക്കുന്ന ആദ്യത്തെ യോഗമാണിത്.

Read also: നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്‌മാചാര്യര്‍; തേജസ്വി യാദവ്

കശ്‍മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഭരണഘടനാവിരുദ്ധവും അസ്വീകാര്യവുമാണെന്ന് പിഡിപി വക്‌താവ് സുഹൈല്‍ ബുഖാരി അഭിപ്രായപ്പെട്ടു. ഇതിനെതിരെ കശ്‍മീരിലെ ജനങ്ങള്‍ക്കൊപ്പം നിന്നു പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മഹ്ബൂബ എടുക്കുന്ന നിലപാടിനെ ശക്‌തമായി പിന്തുണക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE