ഇന്ത്യയിൽ നിന്ന് കൂടുതൽ സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ്

By Syndicated , Malabar News
spicejet-boeing-aircraft
Ajwa Travels

ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി കോഴിക്കോട്, കൊച്ചി, അമൃത്‌സർ, മുംബൈ സെക്‌ടറുകളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. കോഴിക്കോട് നിന്ന് എല്ലാ ദിവസവും, കൊച്ചിയിൽ നിന്ന് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും, അമൃത്‌സറിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും, മുംബൈയിൽ നിന്ന് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും ദുബൈയിലേക്ക് സർവീസുണ്ടാകും.

കൂടാതെ ദുബൈയിൽ നിന്നും കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസ് ഉണ്ടാവും. അതേസമയം കൊച്ചിയിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അമൃത്‌സറിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും മുംബൈയിലേക്ക് ബുധൻ, ശനി, ഞായർ ദിവസങ്ങളിലും സ്‌പൈസ് ജെറ്റ് സർവീസ് നടത്തും. പിന്നാലെ മംഗലാപുരം, ഡെൽഹി, ജയ്‌പൂർ, മധുര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ദുബൈയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE