‘സ്‌പൈഡർ മാൻ: നോ വേ ഹോം’; ഇന്ത്യയിൽ പ്രദർശനത്തിന് എത്തുക ഡിസംബർ 16ന്

By Staff Reporter, Malabar News
Spider-Man: No Way Home

ലോകമെമ്പാടും ഏറെ ആരാധകരുള്ള സ്‌പൈഡർ മാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്‌പൈഡർ മാൻ: നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കാനാണ് തീരുമാനം. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന് ശേഷം ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് ‘സ്‌പൈഡർ മാൻ: നോ വേ ഹോം’. ടോം ഹോളണ്ടാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്.

പഴയ ചിത്രങ്ങളിലെ സൂപ്പർ വില്ലൻമാർ ഒരുമിക്കുന്ന ചിത്രത്തിൽ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്‌പൈഡർ മാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും, അമേസിംഗ് സ്‌പൈഡർ മാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ നിഷേധിച്ച് ഗാർഫീൽഡ് എത്തിയത് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

ഇതുവരെ പുറത്തിറങ്ങിയ ട്രെയ്‌ലറുകളിൽ ഒന്നും തന്നെ ഇവർ ആരും ഇടംപിടിച്ചിട്ടില്ല. അതിനാൽ ചിത്രത്തിന്റെ റിലീസ് വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഗ്രീൻ ഗോബ്ളിൻ, ഒട്ടോ ഒക്റ്റേവിയസ്, സാൻഡ്‌മാൻ, ഇലക്‌ട്രോ, ദി ലിസാർഡ് തുടങ്ങിയ ക്‌ളാസിക്കൽ വില്ലൻമാർ പ്രത്യക്ഷപ്പെട്ട ട്രെയ്‌ലറിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

Read Also: ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്; ആമസോണിന് നോട്ടീസ് അയച്ച് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE