തിരുവനന്തപുരം: പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ ജൂൺ 3 വരെ നടത്തും. പരീക്ഷാ ഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ) അടക്കാവുന്നതാണ്.
അപേക്ഷകർ ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഉൾപ്പടെയാണ് പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടക്കേണ്ടത്.
ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ മേൽപറഞ്ഞിരിക്കുന്ന തിയതിക്കുള്ളിൽ തന്നെ പരീക്ഷാകേന്ദ്രത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് www.keralapareekshabhavan.in സന്ദർശിക്കുക.
Read Also: സംസ്ഥാനത്തേക്ക് കൂടുതൽ വാക്സിൻ; രണ്ട് ലക്ഷം ഡോസ് നാളെയെത്തും