എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
exam-sslc
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ മാറ്റിവച്ചതിനാൽ ആശങ്ക ബാക്കിയാണ്.

മെയ് അഞ്ചിന് തുടങ്ങാൻ നിശ്‌ചയിച്ചിരുന്ന എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിവച്ചത്. പുതിയ തീയതി കോവിഡ് വ്യാപനം കുറയുന്ന മുറയ്‌ക്ക്‌ മാത്രമേ പുറത്ത് വിടുകയുള്ളൂ. മൂല്യനിർണ്ണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രായോഗിക പരീക്ഷ നടക്കാത്തതിനാൽ അന്തിമ തീരുമാനമായിട്ടില്ല.

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന സമയത്ത് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു. മൂല്യനിർണ്ണയം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനം എടുക്കേണ്ടതുണ്ട്.

Read Also: അധികാര ഭ്രമമുള്ള സർക്കാർ; കേന്ദ്രത്തെ വിമർശിച്ച് പ്രകാശ് രാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE