അധികാര ഭ്രമമുള്ള സർക്കാർ; കേന്ദ്രത്തെ വിമർശിച്ച് പ്രകാശ് രാജ്

By Syndicated , Malabar News
Malabar-News_Prakash-Raj
Ajwa Travels

ചെന്നൈ: കേന്ദ്ര സർക്കാറിനെ രൂക്ഷമായ് വിമർശിച്ച് നടൻ പ്രകാശ് രാജ്. അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച്‌ താൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്ന് താരം പറയുന്നു. നേരത്തെ 3000 കോടി രൂപ മുടക്കി നിർമ്മിച്ച സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഒരു പഴയ വീഡിയോ പങ്കുവച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

‘ദീർഘ വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച്‌ ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു, അത് ഇനിയും ഞാൻ തുടരും. ഉണരൂ ഇന്ത്യ’ എന്നാണ് പ്രകാശ് രാജ് കുറിച്ചിരിക്കുന്നത്.

കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ 100 കോടിയും 500 കോടിയും നൽകിയ മോദി ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിച്ചയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് പ്രകാശ് രാജ് വീഡിയോയിൽ പറയുന്നു. അത് നമ്മുടെ പണമാണ്, തങ്ങൾ ഇരക്കുകയല്ല. ചോദ്യം ചെയ്യണം, നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച്‌ ചെയ്‌ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്, മാദ്ധ്യമങ്ങൾ ഇത് പ്രചരിപ്പിക്കണം എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നു.

Read also: വാക്‌സിനോ ഓക്‌സിജനോ ഇല്ല, കോടികൾ മുടക്കി സെന്‍ട്രല്‍ വിസ്‌ത പദ്ധതി; വിമർശിച്ച് രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE