എസ്‌എസ്‌എൽസി ഫലം നാളെ പ്രഖ്യാപിക്കും; ഇന്ന് പരീക്ഷാബോർഡ് യോഗം

By News Desk, Malabar News
SSLC Exam Result
Representational Image
Ajwa Travels

തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാ ഫലം നാളെ ഉച്ചയോടെ പ്രഖ്യാപിക്കും. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി. ഫലം ബുധനാഴ്‌ച ഉച്ചക്ക് 2ന് പിആർഡി ചേംബറിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപിക്കുക.

ഇതോടൊപ്പം തന്നെ ടിഎച്ച്‌എസ്‌എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്‌എസ്‌എൽസി, എസ്‌എസ്‌എൽസി (ഹിയറിങ് ഇംപേർഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. അതേസമയം, ഗ്രേസ് മാർക്ക് വിഷയത്തിൽ ഇതുവരെ തീരുമാനമായില്ല. ഇത് സംബന്ധിച്ച് കുട്ടികൾ പരാതി ഉന്നയിച്ചിട്ടുണ്ട്, എൻസിസി, സ്‌കൗട്ട്സ്‌ എന്നിവർക്ക് ഗ്രേസ് മാർക്ക് നൽകണമെന്നാണ് ആവശ്യം.

Also Read: സ്‌ത്രീധന, പീഡന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE