തൃശൂരിൽ പഴകിയ മീൻ പിടികൂടി

By News Bureau, Malabar News
Representational Image
Ajwa Travels

തൃശൂർ: പേരാമംഗലത്ത് പഴകിയ മീൻ പിടികൂടി. ഗോവയിൽ നിന്ന് കൊണ്ടുവന്ന ലോറിയിലാണ് മീൻ കണ്ടെത്തിയത്.

1,800 കിലോയിലധികം മീനാണ് വാഹനത്തിലുള്ളത്. ആരോഗ്യ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പിടിച്ചെടുത്ത മീൻ നശിപ്പിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. പോലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥരും പരിശോധന നടത്തുകയാണ്.

അതേസമയം ഷവർമ്മ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഉടനീളം ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് ഹോട്ടലുകൾക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകി. ഒരു സ്‌ഥാപനം അടച്ചുപൂട്ടി. രണ്ടു സ്‌ഥാപനങ്ങളിൽ നിന്നും 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു.

Most Read: സാമുദായിക സംഘര്‍ഷം; ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE