വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മ നടത്തിവരുന്ന സമരം ഇന്ന് അവസാനിക്കും. പെണ്‍കുട്ടികളെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെ ആയിരുന്നു അമ്മ സമരം പ്രഖ്യാപിച്ചിരുന്നത്.

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി ഇന്ന് സമരപന്തല്‍ സന്ദര്‍ശിക്കും. കൂടാതെ കെഎസ്‍യു സംസ്‌ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് സമരത്തിന് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് ഇന്ന് അട്ടപ്പള്ളത്ത് ഉപവാസം ഇരിക്കുന്നുണ്ട്. വിവിധ സംഘടനകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമര പന്തലില്‍ എത്തിച്ചേര്‍ന്നത്.

Read Also: യമുനാ നദിയിൽ മലിനീകരണ തോത് ഉയര്‍ത്തി ഖരമാലിന്യങ്ങള്‍

അതേസമയം ഭാവി പരിപാടികളുമായി സംബന്ധിച്ച കാര്യങ്ങള്‍ ഉച്ചക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. ഒരാഴ്‌ചത്തെ സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE