സണ്ണി വെയ്ൻ നായകനായി ‘അപ്പൻ’; കൗതുകമുണർത്തി ടൈറ്റിൽ പോസ്‌റ്റർ

By News Bureau, Malabar News
sunny wayne -new movie-appan
Ajwa Travels

സണ്ണി വെയ്ൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അപ്പൻ’. മജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിനൊപ്പം സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ‘അപ്പൻ’ നിർമിക്കുന്നത്.

സണ്ണിയെ കൂടാതെ അനന്യ, ഗ്രേസ് ആൻറണി, പോളി വൽസൻ, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

സംവിധായകനൊപ്പം ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പപ്പു, വിനോദ് ഇല്ലമ്പിള്ളി എന്നിവരാണ് ഛായാഗ്രാഹകർ. എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഡോൺ വിൻസെന്റും നിർവഹിക്കുന്നു.

appan movie

അതേസമയം ‘കുറുപ്പ്, പിടികിട്ടാപ്പുള്ളി, കുറ്റവും ശിക്ഷയും, വൃത്തം, ത്രയം’ തുടങ്ങി നിരവധി ചിത്രങ്ങളാണ് സണ്ണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘സാറാസ്’ ആണ് സണ്ണി വെയ്ൻ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Most Read: ‘ഈശോ’യെ പോലെയെന്ന് ആരാധകര്‍; സോഷ്യൽ മീഡിയ കീഴടക്കി നിവിന്റെ പുത്തൻ ലുക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE