‘ഈശോ’യെ പോലെയെന്ന് ആരാധകര്‍; സോഷ്യൽ മീഡിയ കീഴടക്കി നിവിന്റെ പുത്തൻ ലുക്ക്

By News Bureau, Malabar News
nivin pauly-new look
Ajwa Travels

മലയാളികളുടെ ഇഷ്‌ടതാരമാണ് നിവിൻ പോളി. ലുക്ക് കൊണ്ടും വർക്ക് കൊണ്ടും ആരാധകരുടെ കൈയ്യടി വാങ്ങുന്ന നിവിൻ പോളി ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഇതിനോടകം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.

തന്റെ ഓരോ പുതിയ വിശേഷങ്ങളുമായി നിവിൻ പോളി സാമൂഹ്യ മാദ്ധ്യമത്തില്‍ എത്താറുണ്ട്. ഈ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. നിവിൻ പോളിയുടെ പുതിയ ഫോട്ടോയും അത്തരത്തിൽ ചർച്ചയാവുകയാണ്.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

മുടിയും താടിയും വളര്‍ത്തിയുള്ള ലുക്കിലാണ് ഇക്കുറി നിവിൻ പോളി എത്തിയിരിക്കുന്നത്. നിവിനെ കാണാൻ ‘ഈശോ’യെ പോലെയുണ്ടെന്നാണ് മിക്കവരുടെയും കമന്റുകൾ. ഈശോയെന്നും കർത്താവേയെന്നുമെല്ലാം ഉള്ള കമന്റുകളാണ് ഫോട്ടോയ്‌ക്ക് താഴെ വരുന്നത്.

NIVIN

അതേസമയം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ധനുഷ്‍കോടിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ അഞ്‍ജലിയാണ് നായികയായി എത്തുന്നത്.

NIVIN PAULY

Most Read: ‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ ഗോകുലം ഗോപാലനും; ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE