Wed, Jul 22, 2026
31.4 C
Dubai
Home Tags Child marriage

Tag: child marriage

കമിതാക്കളെന്ന് ആരോപിച്ച് നിര്‍ബന്ധിച്ച് ശൈശവ വിവാഹം; തമിഴ്നാട്ടില്‍ ആറുപേര്‍ അറസ്‌റ്റില്‍

തഞ്ചാവൂർ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കമിതാക്കളെന്ന് ആരോപിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാജ (51), അയ്യാവു (55),...

കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

മലപ്പുറം: നിലമ്പൂർ കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. പതിനഞ്ചുകാരിയായ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി, നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട്‌ ജില്ലയിലേക്ക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം; കേസെടുത്ത് പോലീസ്

മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. പ്ളസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പടെ ഉള്ളവർക്ക് എതിരെയാണ്...

ശൈശവ വിവാഹത്തിനും രജിസ്‌ട്രേഷൻ; നിയമ ഭേദഗതിയുമായി രാജസ്‌ഥാൻ

ജയ്‌പൂർ: വിവാഹ രജിസ്‌ട്രേഷൻ നിയമങ്ങളിൽ ഭേദഗതിയുമായി രാജസ്‌ഥാൻ. പുതിയ ഭേദഗതി പ്രകാരം ശൈശവവിവാഹം ഉൾപ്പടെ എല്ലാ വിവാഹങ്ങളും രജിസ്‌റ്റർ ചെയ്യണമെന്നാണ് സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കുന്നത്‌. ഇത് സംബന്ധിച്ച ബിൽ നിയമസഭ പാസാക്കുകയും ചെയ്‌തു....

വിവാഹ ധൂർത്ത് നിരോധിക്കാനുള്ള ബിൽ; വനിതാ കമ്മീഷൻ കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മീഷനെ ചുമതലപ്പെടുത്തിയതിന്റെ...

ഡെൽഹിയിൽ ശൈശവ വിവാഹം; വനിതാ കമ്മീഷൻ ഇടപെട്ടു; 15കാരിയെ രക്ഷപെടുത്തി

ന്യൂഡെൽഹി: പതിനഞ്ച് വയസുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ഡെൽഹി വനിതാ കമ്മീഷൻ തടഞ്ഞു. നോർത്ത് ഡെൽഹിയിലെ ജഹാംഗീർപുരിയിലാണ് ശൈശവ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ശൈശവ വിവാഹം നടക്കാൻ പോകുന്നു എന്ന അജ്‌ഞാത...
- Advertisement -