വിവാഹ ധൂർത്ത് നിരോധിക്കാനുള്ള ബിൽ; വനിതാ കമ്മീഷൻ കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചു

By Staff Reporter, Malabar News
marriage-act-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മീഷനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.

സംസ്‌ഥാനത്തുള്ള വിവിധ ജനവിഭാഗങ്ങള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നതും, കേരളീയ സമൂഹത്തില്‍ ഒരു സാമൂഹിക വിപത്തായി വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ വിവാഹ ധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്.

വധൂവരൻമാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതകള്‍ ഉണ്ടാക്കുകയും, വിവാഹശേഷം സ്‌ത്രീകള്‍ ഇതിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നതോ, ആത്‌മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് 2021ലെ കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്ലിന്റെ കരട് നിർദ്ദേശങ്ങൾ വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Read Also: വാക്‌സിന്‍ ക്ഷാമം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE