Tag: Kerala Health Minister Veena George
ആയുർവേദ ചികിൽസ; പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആയുർവേദ ചികിൽസയ്‌ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദേശികളടക്കം കേരളത്തിന് പുറത്തുനിന്ന് എത്തുന്നവരെ ലക്ഷ്യം വെച്ചാണ് പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ തുടങ്ങുന്നതെന്നും, ഇതിനായുള്ള അടിസ്‌ഥാന സൗകര്യ വികസനവും...
വാതരോഗങ്ങൾക്ക് സമഗ്ര ചികിൽസ; സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം വരുന്നു
തിരുവനന്തപുരം: എല്ലാതരം വാത രോഗങ്ങൾക്കും സമഗ്ര ചികിൽസ ഉറപ്പ് നൽകാൻ സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാജോർജ്. സംസ്‌ഥാനത്ത് ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് പുതിയ...
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; ഒക്‌ടോബറിൽ 33.09 ലക്ഷം പിഴ ഈടാക്കി
തിരുവനന്തപുരം: ഒക്‌ടോബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33.09 ലക്ഷം രൂപ പിഴ ഈടാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 564 സ്‌ഥാപനങ്ങളിൽ നിന്നാണ് പിഴ...
നിയമനത്തട്ടിപ്പ് കേസ്; കെപി ബാസിത്ത് മഞ്ചേരിയിൽ പിടിയിൽ
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് കേസിൽ പ്രതിയായ കെപി ബാസിത്ത് അറസ്‌റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പോലീസാണ് ബാസിത്തിനെ കസ്‌റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്താണ് ബാസിത്ത്.
കോഴ വിവാദത്തിലെ പരാതിയിൽ ബാസിത്ത്...
നിയമനത്തട്ടിപ്പ് കേസ്; ഇന്ന് നിർണായക ചോദ്യം ചെയ്യൽ- മുഖ്യപ്രതി ഒളിവിൽ
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് കേസിൽ ഇന്ന് നിർണായക ചോദ്യം ചെയ്യൽ. പരാതിക്കാരനായ ഹരിദാസനും മുൻ എഐഎസ്എഫ് നേതാവ് കെപി ബാസിത്തും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്...
‘ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചന, ഇനിയും തുടരും’; മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിനെതിരായ നിയമനത്തട്ടിപ്പ് കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആരോപണങ്ങൾക്ക് അധികം ആയുസുണ്ടാവില്ല. സൂത്രധാരനെ വളരെ പെട്ടെന്ന് തന്നെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്‌തികളുണ്ട്,...
നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കുക. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ തട്ടിപ്പ് കേസിലാണ് നിലവിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അഖിൽ...
നിയമനത്തട്ടിപ്പ് കേസ്; മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട്ടിലെ തേനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്...