Tag: kerala police
പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി
കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തൃശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ...
സ്‍ത്രീ സുരക്ഷ; കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആനിരാജ
തിരുവനന്തപുരം: കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു.
ഇതിനായി ആർഎസ്എസ്...
ഫേസ്‌ബുക്ക് പോസ്‌റ്റ്; ഫറോക്ക് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം
കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. ഓഫിസർ യു ഉമേഷ് വള്ളിക്കുന്നിന് എതിരെയാണ് അന്വേഷണം. സിറ്റി പോലീസ് കമ്മീഷണർ എവി ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വകുപ്പിനെ മോശമായി...
ബലികർമം ചെയ്യാൻ പോയ വിദ്യാർഥിക്ക് പിഴയിട്ടു; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിതർപണത്തിന് ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പോലീസിനെതിരെ നടപടി. വെഞ്ചാവോട് ശബരി നഗർ 'നവമി'യിൽ നവീനിനും (19) അമ്മക്കുമാണ് ശ്രീകാര്യം പോലീസ് പിഴയിട്ടത്. സംഭവത്തിൽ സിപിഒ അരുൺ ശശിയെ സസ്‌പെൻഡ്...
ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി
തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം. നേരത്തെ എഡിജിപി റാങ്കിലായിരുന്നു ഇവർ. ഡിജിപി പദവി ലഭിച്ചെങ്കിലും ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയായി തന്നെ തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നൽകണമെന്ന്...
മീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണം; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
കൊല്ലം: പാരിപ്പള്ളിയിൽ കോവിഡ് നിയന്ത്രണം പാലിച്ചില്ലെന്ന പേരിൽ പോലീസ് വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന സംഭവം വസ്‌തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും പ്രാദേശിക ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും തെറ്റായ പ്രചാരണമാണ്...
‘ഞങ്ങൾക്കും ജീവിക്കണ്ടേ സർ’; വയോധികയുടെ മീൻകുട്ട തട്ടിയെറിഞ്ഞ് പോലീസ്; അതിരുകടന്ന് അക്രമം
തിരുവനന്തപുരം: 'ഞങ്ങൾക്കും ജീവിക്കണ്ടേ സർ', പാരിപ്പള്ളിയിൽ റോഡരികിൽ ഇരുന്ന് മീൻവിൽപന നടത്തിയതിന് പോലീസിന്റെ അക്രമത്തിന് ഇരയായ വയോധികയുടെ വാക്കുകളാണിവ. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരിക്കാണ് പോലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. പാരിപ്പള്ളി പറവൂർ...
പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടം ഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്...






































